ഒമാനിൽ ടാക്‌സികൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശം
മസ്്ക്കറ്റ് : ഒമാനിലെ ടാക്‌സികൾക്കായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്‍ദേശങ്ങൾ പുറത്തിറക്കി. ടാക്‌സികളിൽ മീറ്ററുകൾ സ്ഥാപിക്കുന്നതടക്കം യാത്രക്കാർക്ക് ഗുണകരമായ നിരവധി നിയമങ്ങളാണ് മാർഗ നിർദ്ദേശത്തിലടങ്ങിയിരിക്കുന്നത്. ടാക്‌സിഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന സ്വദേശികൾ പ്രത്യേകപരിശീലനവും നേടിയിരിക്കണം.
യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചുകൊണ്ടാണ് ഒമാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത്. സർക്കാർ അംഗീകരിച്ച നിരക്കുകൾ മാത്രമേ ഇനിയും യാത്രക്കാരിൽ നിന്ന് ഈടാക്കാൻ അനുവാദമുള്ളൂ. യാത്രക്കാരനെലക്ഷ്യ സ്ഥാനത്തെത്തിക്കാതെ അകാരണമായി വഴിമധ്യേ യാത്ര അവസാനിപ്പിക്കുന്ന ടാക്‌സികൾക്ക് ഇനിമുതൽയാത്രക്കാരൻ പണം നൽകേണ്ടതില്ല.
റോയൽ ഒമാൻ പോലീസിന്റെ പരിശീലനം നേടിയ 21 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് മാത്രമേ ടാക്‌സിഡ്രൈവറായി ജോലിചെയ്യാൻ അനുവാദമുള്ളൂ. ടാക്‌സികൾ പൂർണമായും സ്വദേശിയുടെ ഉടമ സ്ഥതയിലുള്ളതായിരിക്കണം. മൂന്നുവർഷമെങ്കിലും കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയുംവേണം. എന്നാൽ, സ്വകാര്യ കന്പനിയിൽ 600 ഒമാനി റിയാലിൽ കൂടുതൽ മാസ ശന്പളം ഉള്ളവർക്ക് ടാക്‌സിഡ്രൈവർമാരായി പ്രവർത്തിക്കാൻ സാധിക്കില്ല.
ടാക്‌സികളിൽ മീറ്റർ സ്ഥാപിക്കണമെന്നും അതിന്റെ കൃത്യത ആറുമാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടിയിരിക്കുകയും വേണം.

