അഗ്നിബാധയിൽ ഏഴ് കുട്ടികൾ മരിച്ച സംഭവം : കുടുംബത്തെ ആശ്വസിപ്പിച്ച് സർക്കാർ
ഫുജൈറ : റുൽ ദാദ് ന ഏരിയ യിൽ വീടിന് തീ പിടിച്ചുണ്ടായ പുക ശ്വസിച്ച് ഏഴു കുട്ടികൾ മരിച്ച കുടുംബത്തെ ആശ്വസി പ്പിക്കാൻ ഉപപ്രധാനമന്ത്രിയും മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്‌ഫ് ബിൻ സയിദ് അൽ നഹ്‍യാൻ എത്തി. കുടുബാംഗങ്ങളെ സന്ദർശിച്ച അദ്ദേഹം സംഭവത്തിൽ അതീവ ദുഃഖവും രേഖപ്പെടുത്തി.
തീപിടിത്തതിനു പിന്നാലെ, എല്ലാ വീടുകളിലും തീപിടിത്തം ഉണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന അലാറം നിർബന്ധമാക്കാൻ യു.എ.ഇ വൈസ് പ്രസിഡണ്ടും ദുബൈ ഭരണാ ധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നിർദ്ദേശം നൽകി. ഫുജൈറയിലെ റുൽ ദാദ് ന ഏരിയയിൽ വീടിന് തീ പിടിച്ചുണ്ടായ പുക ശ്വസിച്ച് മരിച്ച കുട്ടികളുടെ സംസ്ക്കാര ചടങ്ങിൽ നിന്ന്. സിവിൽ ഡിഫൻ സ് ജനറൽ കമാൻഡർ മേജർ ജനറൽ ജാസിം അൽ മർക്വീ സിയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തിൽ അലാറം സ്ഥാപിക്കാൻ പണം തികയാത്തവരെ സർക്കാർ സഹായി ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ് ക്കാണ് പ്രാധാന്യം നൽകുന്ന തെന്നു പറഞ്ഞ അദ്ദേഹം അതിനായി ഏതുമാർഗവും സ്വീകരി ക്കുമെന്നും വ്യക്തമാക്കി. തീപിടിത്തത്തിൽ ഏഴു കുട്ടികൾ മരിച്ച സംഭവത്തിൽ അതീവ ദുഃഖവും രേഖപ്പെടുത്തി. അഞ്ചു മുതൽ 15 വരെ പ്രായമുള്ള നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. ഇതിൽഅഞ്ചു വയസു പ്രായമുള്ള സാറ, സുമയ്യ എന്നീ ഇരട്ടക്കുട്ടികളുമുണ്ട്.

