പോലീസ് പട്രോളിംഗ് വാഹനങ്ങളിൽ ഇനി ക്യാമറ സംവിധാനവും
കുവൈത്ത് സിറ്റി : കുവൈത്തിൽ പോലീസിന്റെ മുഴുവൻ പട്രോളിംഗ് വാഹനങ്ങളിലും ക്യാമറ ഘടിപ്പിച്ചുതുടങ്ങി. നിലവിൽ ഏതാനും വാഹനങ്ങളിൽ മാത്രമാണ് ഈ സംവിധാനം. നിയമലംഘനത്തിന് പിടിയിലാകുന്നവരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുന്നതിനാണിത്.
ക്യാമറയുടെ അനുബന്ധ ഉപകരണം പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമുമായി ബന്ധിപ്പിച്ചിരിക്കും. പൊതുജനങ്ങളുടെ അവ കാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്താനും നിയമലംഘനത്തിന് പിടിയിലാകുന്നവർ പിന്നീട് പോലീസിനെ പഴിക്കുന്ന സാഹചര്യം ഒഴിവാക്കാനും ഈ സംവിധാനം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

