കു­വൈ­ത്ത് എക്‌സ്‌പോ­ 2018 ഫെ­ബ്രു­വരി­ ആറിന് തു­ടങ്ങും


കുവൈത്ത് സിറ്റി : കുവൈത്ത് എക്സ്പോ 2018 ഫെബ്രുവരി ആറു മുതൽ 10 വരെ നടക്കും. കുവൈത്ത് എക്സ്പോ 2018 സാന്പത്തിക മേഖല ശക്തിപ്പെടുത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ലോകരാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം എക്സ്പോ ശക്തിപ്പെടുത്തുമെന്ന് വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷേഖ് നാമർ അൽ സബ പറഞ്ഞു. 

രണ്ട് വർഷത്തിൽ ഒരിക്കലാണ് കുവൈത്ത് എക്സ്പോ സംഘടിപ്പിക്കുന്നത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ അംഗരാജ്യങ്ങളുടെ പ്രത്യേക സെഷനും എക്സ്പോയിലുണ്ടാവും. ചെറുതും വലുതുമായ സംരംഭകരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക സെഷനും ഉണ്ടാവും.

രാജ്യാന്തര കന്പനികളുമായി സഹകരിച്ചു പ്രാദേശിക കന്പനികൾക്ക് സാന്പത്തിക നിക്ഷേപസാധ്യത ഒരുക്കും. ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻവെസ്റ്റ്മെന്റ് കന്പനിയുടെ ആഭിമുഖ്യത്തിൽ മാർക്കറ്റ് ഫെയർ എക്സിബിഷൻ സംഘടിപ്പിക്കുമെന്ന് ഷെയ്ഖ് നാമർ അറിയിച്ചു.

മൂന്നാമത് അറബ് വാട്ടർ കോൺഫറൻസ് മെയ് മാസം കുവൈത്തിൽ സംഘടിപ്പിക്കുമെന്ന് ജല വൈദ്യുതി മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹുമൂദ് അൽ് റൗദാൻ അറിയിച്ചു. അറബ് മേഖലയിലുള്ള കുടിവെള്ള പ്രശ്ന പരിഹാരത്തിന് വിവിധ തലത്തിൽ ചർച്ചകൾ സംഘടിപ്പിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed