എമി­റേ­റ്റിൽ രണ്ടാം സൗ­രോ­ർ­ജ പ്ലാ­ന്റിന് പദ്ധതി­യി­ട്ട് അബു­ദാ­ബി­ ജല-വൈ­ദ്യു­തി­ അതോ­റി­റ്റി­


അബുദാബി : എമിറേറ്റിൽ നിലവിലുള്ള സൈവഹാൻ പ്ലാന്റ് കൂടാതെ രണ്ടാം സൗരോർജ പ്ലാന്റ് പണിയാൻ ആലോചിക്കുന്നു. അടുത്ത വർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കുംവിധം അബുദാബി ജല വൈദ്യുതി അതോറിറ്റി സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.  

പദ്ധതി സംബന്ധിച്ച് വിശദമായി പഠിക്കുകയും ഈ വർഷം പ്രഖ്യാപനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഊർജാവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നതിനാണ് പുതിയ സൗരോർജ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് അബുദാബി ജല വൈദ്യുതി അതോറിറ്റി സ്വകാര്യവൽക്കരണ വിഭാഗം ആക്ടിംങ് ഡയറക്ടർ ആദിൽ അൽ സഈദി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റാണ് അബുദാബിയിലെ സൈ്വഹാനിലേത്. ഇപ്പോൾ 87,000കോടി ഡോളർ ചെലവിൽ നിർദ്ദോഷമായ ഊർജോൽപാദനത്തിനു വേണ്ടിയാണ് സൈവഹാനിലെ പ്ലാന്റ് ജപ്പാൻ കന്പനിയായ മറുബെനിയും ചൈനീസ് നിർമ്മാതാക്കളായ ജിങ്കോ സാളാറിന്റെയും സഹകരണത്തോടെ അബുദാബി ജല വൈദ്യുതി അതോറിറ്റി ഏറ്റെടുത്തത്. 2020ഓടെ ഊർജ്ജ പുനരുൽപാദനശേഷി 7% ഉയർത്താനാവും. 

അബുദാബി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ വടക്കു ഭാഗത്തായി തവീലയിൽ പുതിയ ഡീസാലിനേഷൻ പ്ലാന്റ് നിർമ്മിക്കാൻ താൽപര്യമുള്ള രാജ്യാന്തര സ്ഥാപനങ്ങളെ ക്ഷണിച്ചതായും ആദെൽ അൽ സഈദി അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed