അബുദാബി ഷെയ്ഖ് സായിദ് ടണൽ ഭാഗികമായി അടച്ചു


അബുദാബി : തലസ്ഥാനത്തെ ഷെയ്ഖ് സായിദ് ടണൽ‍ നാല് ദിവസത്തേയ്ക്ക് അടച്ചതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബിയിലേയ്ക്കുള്ള ഭാഗമാണ് അടച്ചത്. വാഹനങ്ങൾ സീ പാലസ് ടണലിലേയ്ക്ക് തിരിച്ചുവിടും. 

ശനിയാഴ്ച വരെയാണ് ടണൽ അടച്ചത്. എല്ലാ ദിവസവും അർധരാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ 5.30 വരെയാണ് അടക്കുക. വെള്ളിയാഴ്ച രാവിലെ 11.30 വരെ അടക്കുന്നതാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ടണൽ അടക്കുന്നതെന്നും പോലീസ് അറിയിച്ചു. വാഹനങ്ങൾ മറ്റുവഴികളിലൂടെ സഞ്ചരിക്കണമെന്ന് നിർദ്ദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed