ക്രി­യേ­റ്റീവ് സ്‌പോ­ർട്‌സ് പു­രസ്‌കാ­രങ്ങൾ ഷെയ്ഖ് ഹംദാൻ വിതരണം ചെയ്തു


ദുബൈ : മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്‌പോർട്‌സ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ‍ മക്തൂമാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.  

സൗദി ഫെഡറേഷൻ ഫോർ കമ്മ്യൂണിറ്റി സ്‌പോർട്‌സ് പ്രസിഡണ്ട് റിമ ബിന്‍ത് ബന്ദർ ബിൻ സുൽത്താൻ അൽ സൗദ് രാജകുമാരി അറബ് സ്‌പോർ‍ട്‌സ് പേഴ്‌സണാലിറ്റി അവാർഡ് ഏറ്റുവാങ്ങി. യു.എ.ഇ. സഹിഷ്ണുതകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ യു.എ.ഇ സ്‌പോർട്‌സ് പേഴ്‌സണാലിറ്റി അവാർഡ് സ്വീകരിച്ചു. നിരവധി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

സ്‌പോർട്‌സ് എന്നാൽ വെറും കായിക മത്സരം മാത്രമല്ല രാജ്യത്തിന്റെ പരിണാമവും പുരോഗതിയും പ്രതിഫലിപ്പിക്കുന്ന പ്രവർത്തനം കൂടിയാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. പുരസ്‌കാര ജേതാക്കളുടെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും അദ്ദേഹം പ്രകീർ‍ത്തിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed