കുവൈത്തിൽ എണ്ണ വില വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ


കുവൈത്ത് സിറ്റി : കുവൈത്തിൽ എണ്ണ വില വർദ്ധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പെട്രോൾ വില വർദ്ധനവിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്കുള്ള പ്രതികരണമായാണ് അധികൃതർ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സബ്‌സിഡി കമ്മറ്റി പെട്രോൾ വിലവർദ്ധനവിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

അഹ്മദി പോർട്ടിൽ നിന്നും അബ്ദുല്ല പോർ‍ട്ടിൽ നിന്നും പ്രതിദിനം 736000 ബാരൽ എണ്ണയാണ് ഉൽപ്പാദിപ്പിക്കാൻ‍ കഴിയുന്നതെന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കന്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഗസി അൽ മുത്തരി വെളിപ്പെടുത്തി. ബയോ ഫ്യുവൽ പ്രോജക്ട് പൂർത്തിയാക്കിയ ശേഷം പ്രതിദിനം 800000 ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed