വാഹനങ്ങളുടെ വേ­ഗപരി­ധി­യിൽ മാ­റ്റം വരുത്തിയിട്ടില്ലെന്ന് അബു­ദാ­ബി­ പോ­ലീ­സ്


അബുദാബി : തലസ്ഥാനത്തെ റോഡുകളിലെ വേഗ പരിധിയിൽ മാറ്റം ഉണ്ടായിട്ടില്ലെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി−-ദുബൈ ഹൈവേയിലെ വേഗപരിധിയിൽ മാറ്റം ഉണ്ടാകുന്നതു സംബന്ധിച്ചു സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചാരണം ഉണ്ടായതിനെത്തുടർന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. 

അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റാണ് അബുദാബി റോഡുകളിലെ നിലവിലുള്ള വേഗപരിധിയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിച്ചത്. വേഗപരിധിയിൽ മാറ്റം ഉണ്ടെങ്കിൽ പോലീസിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മുൻകൂട്ടി വിവരം അറിയിക്കുമെന്നും പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed