കു­വൈ­ത്തിൽ‍ സ്വദേ­ശി­കൾ‍­ക്കാ­യി­ 17000 തൊ­ഴി­ലവസരങ്ങൾ സൃ­ഷ്ടി­ക്കു­ന്നതിന് അനു­മതി­


കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശികൾക്കായി 17000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അനുമതി. രാജ്യത്തെ സ്വകാര്യ മേഖലയിൽ‍ ജോലി ചെയ്യുന്ന പ്രവാസികളുടെ സ്ഥാനത്താണ് സ്വദേശികൾക്ക് ജോലി സാധ്യത ഒരുങ്ങുന്നത്. സർക്കാർ‍ മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി ജനറൽ ഫൗസി അൽ മഗാദിലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓരോ വകുപ്പിലുംആകെയുള്ള തൊഴിലാളികളുടെ എണ്ണത്തിൽ 75 ശതമാനം കവിയാൻ പാടില്ലെന്നും നിർദ്ദേശമുണ്ടെന്നും ഫൗസി അൽ മഗാദി വെളിപ്പെടുത്തി.

ബാങ്കിംഗ് മേഖലയിലെ തൊഴിലാളികളുടെ നിരക്ക് 64ൽ നിന്ന് 70 ശതമാനമായും, കമ്മ്യൂണിക്കേഷൻ മേഖലയിൽ നിന്ന് തൊഴിലാളികളുടെ നിരക്ക് 60ൽ നിന്ന് 65 ശതമാനമായും, ഇൻഷുറൻസ് മേഖലയിൽ 18ൽ നിന്ന് 22 ശതമാനമായും, മണി എക്‌സ്‌ചേഞ്ച് മേഖലയിൽ നിന്ന് 12ൽ നിന്ന് 15 ശതമാനമായും, അറബിക് പാഠ്യമേഖലയിൽ നിന്ന് 10 മുതൽ 12 ശതമാനം വരെയും ഇംഗ്ലീഷ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് 5 മുതൽ 10 ശതമാനം വരെയും വർദ്ധിപ്പിക്കാനാണ് പ്രധാന ഭേദഗതികളെന്ന് അദ്ദേഹം വെളിപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed