യു­.എ.ഇയിൽ കാ­ണാ­താ­യ മലയാ­ളി­ വീ­ട്ടമ്മയെ­ കണ്ടെ­ത്തി­


ദുബൈ : യു.എ.ഇയിൽ വീട്ടുജോലിക്കെത്തിയ ശേഷം കാണാതായ മലയാളി വീട്ടമ്മയെ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് മുനീർ നടുക്കുന്നിലിന്റെ ഭാര്യ ഉബൈസയെ (40)യാണ്  സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി കണ്ടെത്തിയത്. 15 ദിവസം മുന്പാണ് ഉബൈസയെ കാണാതായത്. ഇതുസംബന്ധിച്ച് മുനീർ അധികൃതർക്ക് പരാതി നൽകിയിരുന്നു.  

ഡ്രൈവറായിരുന്ന മുനീറിന്  വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കാതെ വരികയും മൂന്ന് പെൺമക്കളടങ്ങുന്ന കുടുംബത്തിന് നിത്യച്ചെലവിന് വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാവുകയും ചെയ്തപ്പോഴായിരുന്നു ഉബൈസ ഗൾഫിൽ വീട്ടു ജോലിക്ക് വരാൻ തീരുമാനിച്ചത്. മുനീറിന്റെ പരിചയക്കാരൻ മുഹമ്മദ് വഴി കോഴിക്കോട്ടെ ട്രാവൽ ഏജൻസിയിലെ ഒരാളെ പരിചയപ്പെടുകയും ഇദ്ദേഹം സന്ദർശക വിസയും വിമാന ടിക്കറ്റും സംഘടിപ്പിച്ച് നൽകുകയുമായിരുന്നു.  

ദുബായിലെത്തിയ ശേഷം മേൽനോട്ടക്കാരിയായ യുവതി തന്നെ മർദ്ദിച്ചതായി ഉബൈസപരാതിപ്പെട്ടു. വീട്ടുജോലി ചെയ്ത വകയിൽ തരാനുണ്ടായിരുന്ന ശന്പളവും ലഭിച്ചിരുന്നില്ല. മൂന്ന് പെണ്മക്കളുമായി വാടക വീട്ടിൽ കഴിയുന്ന മുനീറിന് അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടതിനാലാണ് ജോലി ചെയ്യാൻ സാധിക്കാതെ വന്നത്. ഉബൈസ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed