പു­തു­വർ­ഷത്തിൽ പു­ത്തൻ ആഡംബര സ്പോ­ർ­ട്സ് കാ­റു­മാ­യി­ ദു­ബൈ­ പോ­ലീ­സ്


ദുബൈ : സൂപ്പർ കാറുകളും ആഡംബര വാഹനങ്ങളുമായി എന്നും ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനായി എത്തുന്ന ദുബൈ പോലീസിന്റെ ആഡംബര വാഹന ശ്രേണിയിലേക്ക് ബെന്റ്‍ലി ബെന്റൈഗയും. കഴിഞ്ഞ ദിവസമാണ് ദുബൈപോലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്സിൽ വെച്ച് പുതിയ കാർ കൈമാറിയത്.

ഗതാഗത സുരക്ഷയ്ക്കും ജനങ്ങളുടെ അടുത്തേക്ക് പ്രത്യേകിച്ച് യുവാക്കളുടെ അടുത്തേക്ക് പെട്ടെന്ന് എത്തുന്നതിനും പുതിയ വാഹനം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ബെന്റ്‍ലി ബെന്റൈഗയുടെ ഏറ്റവും പുതിയ മോഡലാണ് ദുബൈ പോലീസ് സൂപ്പർ കാറുകളിലെ പുത്തൻ താരം. ബുർജ് ഖലീഫയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഈ കാർ വിന്യസിക്കുക.

ഔദ്യോഗിക ചിഹ്നത്തിലടക്കം പുതുമ കൊണ്ടുവന്നാണ് ദുബൈ പോലീസ് പുതുവർഷത്തെ വരവേറ്റത്. ദുബൈ പോലീസിന്റെ ഓദ്യോഗിക മുദ്രയുടെ നിറം ഇനി മുതൽ പച്ചയായിരിക്കും. പച്ചനിറത്തിലുള്ള പതാകയിൽ സ്വർണ നിറത്തിലായിരിക്കും ദുബൈ പോലീസിന്റെ  മുദ്ര രേഖപ്പെടുത്തുക. മറ്റിടങ്ങളിൽ വെളുത്ത പശ്ചാത്തലത്തിൽ പച്ച നിറത്തിലായിരിക്കും ഓദ്യോഗിത മുദ്ര.

പുതിയ ലോഗോയ്ക്കൊപ്പം സ്മാർട്ട് ആപ്ലിക്കേഷനും വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. പോലീസിന്റെ പുതുമകൾ പരിചയപ്പെടുത്തുന്നതിന് വിപുലമായ പ്രചാരണ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷോപ്പിങ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലുമെല്ലാം പുതിയ ലോഗോ പ്രദർശിപ്പിക്കും. 

വെള്ള പശ്ചാത്തലത്തിൽ ചുവപ്പ് നിറത്തിലുള്ളതായിരുന്നു ഇതുവരെ ദുബൈ പോലീസിന്റെ ലോഗോ. പുതിയ വർഷത്തിൽ പോലീസിന്റെ സൂപ്പർ കാറുകളുടെ പട്ടികയിലേക്ക് കാർ കൂടി ഉൾപ്പെടുത്തുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed