അബുദാബിയിൽ വാടക വീടുകളുടെ ലഭ്യത വർദ്ധിച്ചു
അബുദാബി : തലസ്ഥാന നഗരിയിലും പരിസര മേഖലയിലും കഴിഞ്ഞ വർഷം പാർപ്പിട വാടക ഏറ്റവുമധികം ഇടിഞ്ഞതായി റിപ്പോർട്ട്. ചില പ്രദേശങ്ങളിൽ 29 ശതമാനത്തോളം വരെ വാടകയിൽ ഇടിവു സംഭവിച്ചു. ഈ വർഷവും റിയൽ എേസ്റ്ററ്റ് മേഖലയിൽ ഗണ്യമായ മാന്ദ്യം അനുഭവപ്പെടാനാണ് സാധ്യതയെന്ന് റിയൽ എേസ്റ്ററ്റ് സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം അവസാന പാദത്തോടെയാണ് ഏറ്റവുമധികം പാർപ്പിട വാടകയിൽഇടിവു സംഭവിച്ചത്. അബുദാബി പ്രോപ്പർട്ടി മാർക്കറ്റിൽ വസ്തുക്കളുടെ വാടകയിലും വിൽപ്പനയിലും കഴിഞ്ഞ വർഷം ഗണ്യമായ കുറവും ഉണ്ടായിരുന്നു. 2016 നവംബർ മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലാണ് കഴിഞ്ഞ ദശാബ്ദത്തെ ഏറ്റവുമധികം വാടക ഇടിവു സംഭവിച്ചത്. തലസ്ഥാന നഗരിയിൽ ജനങ്ങൾ ഏറ്റവുമധികം താമസിക്കാൻ ഇഷ്ടപ്പെടുന്ന ഭാഗങ്ങളിൽ പോലും വാടകവീടുകളുടെ ലഭ്യത വർദ്ധിച്ചിരിക്കുന്നു.
അബുദാബിയിലെ താമസക്കാരെ ഏറ്റവുമധികം ആകർഷിക്കുന്ന അൽ റീം ഐലൻഡിൽ മുൻ വർഷത്തേക്കാൾ 14 ശതമാനം വാടക കുറവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. മുസഫയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാവട്ടെ മുൻ വർഷത്തേക്കാൾ വാടക 12 ശതമാനം കുറഞ്ഞു.

