രാഹുൽ ഗാന്ധി ജനുവരിയിൽ യുഎഇയിലെത്തുന്നു
ദുബൈ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ജനുവരി ഒന്പതാം തീയതി യു.എ.ഇയിലെത്തുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് പ്രസിഡണ്ടായ ശേഷം ആദ്യമായി യു.എ.ഇയിലെത്തുന്ന അദ്ദേഹത്തിന് കോൺഗ്രസ് പ്രവർത്തകർ ഗംഭീര സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ്. ദുബൈ വേൾഡ‍് ട്രേഡ് സെൻ്ററിലായിരിക്കും സ്വീകരണ പരിപാടി.

