അബു­ദാ­ബി­യിൽ വാ­റ്റ് റജി­സ്ട്രേ­ഷൻ ഡി­സംബർ നാ­ലി­നകം നടത്തി­യി­ല്ലെ­ങ്കിൽ പി­ഴ


അബുദാബി : ജനുവരി ഒന്നിന് വാറ്റ് നടപ്പാക്കാനിരിക്കെ, റജിസ്ട്രേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. 3,75000 ദിർഹത്തിലേറെ വാർഷിക വിറ്റുവരവുള്ള എല്ലാ കന്പനികളും ഡിസംബർ നാലിനകം വാറ്റ് റജിസ്ട്രേഷൻ നടത്തണമെന്നാണു നിർദേശിച്ചിരിക്കുന്നത്.

വെബ്സൈറ്റ് സന്ദർശിച്ച് നിർദിഷ്ട ഇ സർവീസ് പോർട്ടൽ വഴി അക്കൗണ്ടുണ്ടാക്കിയാണു റജിസ്ട്രേഷൻ നടത്തേണ്ടത്. ഇതുസംബന്ധിച്ച ഇമെയിൽ ലഭിച്ചതിനുശേഷം വെരിഫൈ ചെയ്ത് ലോഗ് ചെയ്യാനും റജിസ്റ്റർ ചെയ്യാനുമാകും. ടാക്സ് റജിസ്ട്രേഷൻ നന്പർ (ടി.ആർ.എൻ) ലഭ്യമാകാൻ ഇരുപതു ദിവസം വരെ വേണ്ടിവരും. അതിനാൽ റജിസ്ട്രേഷൻ നടപടികൾ നിർദിഷ്ട സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണം. നടപടികൾ യഥാസമയം പൂർത്തിയാക്കിയില്ലെങ്കിൽ നികുതി നിയമം സംബന്ധിച്ച കാബിനറ്റ് തീരുമാനം 40 പ്രകാരമുള്ള 20,000 ദിർഹം പിഴയോ, നികുതി വൈകി അടയ്ക്കുന്നതിനുള്ള പിഴയോ നൽകേണ്ടിവരും.

വാറ്റ് റജിസ്ട്രേഷൻ പരിധിക്കുള്ളിൽ വരുന്ന കന്പനികൾ ഇടപാടുകൾ നടത്തുന്പോൾ ജനുവരി ഒന്നു മുതൽ വാറ്റ് ഇൻവോയ്സ് നൽകണം.വാറ്റ് ഇൻവോയ്സ് നൽകുന്പോൾ ടി.ആർ.എൻ വേണം. ഈ നടപടി ക്രമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും. അതുകൊണ്ട് തന്നെ നിർബന്ധമായും ഡിസംബർ നാല് എന്ന സമയപരിധിക്കു മുന്പ് വാറ്റ് റജിസ്ട്രേഷൻ എടുക്കുകണമെന്ന് അധികൃതർ നിർദേശിക്കുന്നു.

യു.എ.ഇയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും വാറ്റ് റജിസ്ട്രേഷൻ പരിധിക്കുള്ളിലാണെന്നാണു റിപ്പോർട്ടുകൾ.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed