അനധി­കൃ­ത സാ­റ്റലൈ­റ്റ്​ ടെ­ലി­വി­ഷൻ സേ­വനങ്ങൾ ഉപയോ­ഗി­ക്കു­ന്നവർ­ക്ക്​ ഒമാൻ മു­ന്നറി­യി­പ്പ് നൽ­കി­


മസ്്ക്കറ്റ് : ഒമാൻ വ്യവസായ വാണിജ്യ മന്ത്രാലയം അനധികൃത സാറ്റലൈറ്റ് ടെലിവിഷൻ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമായി കരുതി ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇത്തരം സേവനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും പ്രവർത്തനക്ഷമമാക്കുന്നതും കാണുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും നിയമ വിരുദ്ധമാണ്. രാജ്യത്ത് അനുവദിക്കാത്ത എല്ലാതരം പ്രവർത്തനങ്ങളും കുറ്റകൃത്യമായിട്ടാകും കണക്കാക്കുക. അംഗീകൃത ടി.വി ചാനൽ ദാതാവ് പരാതിപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ചില പ്രവാസികളും ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന സാറ്റലൈറ്റ് ടെലിവിഷൻ റിസീവറുകളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ നിയമവിരുദ്ധ വിഭാഗങ്ങളിൽ പെടുന്നവയാണ്. പണം ഈടാക്കി ഇത്തരം സേവനങ്ങൾ നൽകുന്ന ഏജന്റുമാരും കുറ്റക്കാരാണ്. 

കോപ്പിറൈറ്റ് ആന്റ് നെയ്ബറിങ് അവകാശന സംരക്ഷണ നിയമപ്രകാരമാണ് ഇത്തരം ഏജൻറുമാർക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയുള്ളത്. ഒമാനിൽ രജിസ്റ്റർ ചെയ്ത ബ്രാന്റുകളുടെ സാന്പത്തികവും ധാർമികവുമായ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ട് റോയൽ ഡിക്രി 65/2008 പ്രകാരമാണ് ഈ നിയമം നിലവിൽ വന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed