‘ഓഖി’ ചുഴലിക്കാറ്റ് : കാണാതായ മൽസ്യത്തൊഴിലാളികളെക്കുറിച്ചു സൂചനയില്ല


തിരുവനന്തപുരം : ‘ഓഖി’ ചുഴലിക്കാറ്റിനെത്തുടർന്ന് കേരളത്തിൽ കനത്ത മഴയും കടൽക്ഷോഭവും തുടരുന്നതിനിടെ മൽസ്യബന്ധനത്തിനു പോയ ബോട്ടുകളിൽ പലതും കണ്ടെത്താനായിട്ടില്ല. കൊച്ചിയിൽനിന്നുള്ള 200 ബോട്ടുകളെക്കുറിച്ചു സൂചനയില്ല. ഏറ്റവുമധികം മൽസ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയിൽ പ്രതിഷേധം ശക്തമായി. രക്ഷാപ്രവർത്തന നടപടികൾ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡുപരോധിച്ചു. അതിനിടെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയറക്ടർ ജനറലുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

രാവിലെ മുതൽ പൂന്തുറയിൽ പ്രതിഷേധം ശക്തമായിരുന്നു. അധികൃതർ ആരും തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും കലക്ടർ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവർത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പൂന്തുറയിൽ സന്ദർശനം നടത്തി. സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

പൂന്തുറയിൽനിന്ന് 102 പേരെയാണു കാണാതായത്. ഇവരിൽ 30 പേരെ കണ്ടുകിട്ടിയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. 20 പേർ വിവിധ കപ്പലുകളിലായി ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. നാവികസേനയും സൈന്യവും നടത്തിയ തിരച്ചിലിൽ 57 പേരെ കണ്ടെത്തിയതായും പറയപ്പെടുന്നു. പൂന്തുറ സെന്റ് തോമസ് പള്ളിയിൽ ‘ഓഖി’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഹെൽപ്ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed