ദേ­ശീ­യ ദി­നാ­ഘോ­ഷം : 46 വ്യക്തി­ത്വങ്ങൾ­ക്ക് യു­.എ.ഇയു­ടെ­ ആദരം


അബുദാബി : 46ാം ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇയുടെ വിവിധമേഖലകളിൽ സമഗ്രസേവനം നടത്തിയ 46 വ്യക്തികളെ രാജ്യം ആദരിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ്  മുഹമ്മദ് ബിൻ  സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്ന് യു.എ.ഇ പയനിയർ പുരസ്കാരങ്ങൾ സമ്മാനിച്ചു. 

യു.എ.ഇയുടെ 46ാം−മത് ദേശീയദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിക്കാണ് ആദ്യ പുരസ്കാരം. നുഐമിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് പുരസ്കാരം നൽകി ആദരിച്ചത്. സഖ്യസേനയുടെ ഭാഗമായി യെമെനിൽ വീരമൃത്യുവരിച്ചവരെയും വിദ്യാഭ്യാസരംഗത്തിന് നൽകിയ സംഭാവനകൾക്ക് ജുമാ അൽ മജീദ്, സാമൂഹ്യസേവനങ്ങൾക്ക് ഷാർജ ഭരണാധികാരിയുടെ പത്നി ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി, രാജ്യത്തെ ഏറ്റവും പ്രായംചെന്ന സന്നദ്ധപ്രവർത്തകർ ഫാത്തിമ അലി ഇബ്രാഹിം  എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed