വ്യാ­ജ ഫോൺ വി­ളി­യും ഭീ­ഷണി­ സന്ദേ­ശങ്ങളും പെ­രു­കു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്


മനാമ : 65009284 എന്ന നന്പറിൽനിന്ന് വ്യാജ ഫോൺ വിളിയും ഭീഷണി സന്ദേശങ്ങളും വരുന്നതായി പരാതി ഉയരുന്നു. ശബ്ദം മാറ്റി അജ്ഞാത കോളുകൾ വിളിക്കാൻ സൗകര്യമൊരുക്കുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. അമേരിക്കൻ, −ആഫ്രിക്കൻ, ഈജിപ്ത്, ചൈനീസ് എന്നിവടങ്ങളിൽ നിന്നുള്ള വ്യത്യസ്ത കഥാപാത്രങ്ങളുടെ പേരുകളിലാണ് ആപ്ലിക്കേഷനിൽ നിന്നും കോളുകൾ വരുന്നത്. ആപ്ലിക്കേഷനിൽ വനിതാ കഥാപാത്രങ്ങളും ഉണ്ട്. ആൻഡ്രോയ്ഡിലെയും ഐഒസിലെയും ആപ്പ് സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഇത്തരം കോളുകളിലൂടെ പലർക്കും ഭീഷണികൾ ലഭിച്ചതായി പറയുന്നു. 

കോൾ കണക്ട് ആയാൽ പ്രീ−റെക്കോർഡ് ചെയ്ത ഓഡിയോ ഫയൽ പ്ലേ ചെയ്യാൻ തുടങ്ങും. അതിനിടെ കോൾ ലഭിക്കുന്ന ആൾക്ക് പ്രതികരിക്കാനുള്ള അവസരവും ആപ്ലിക്കേഷൻ തരുന്നു. ഇത് യഥാർത്ഥ സംഭാഷണമാണെന്ന് തെറ്റിദ്ധരിക്കാൻ കാരണമാകുന്നു. കോൾ വന്ന നന്പറിൽ തിരിച്ചു വിളിക്കാൻ ശ്രമിച്ചാൽ “എല്ലാ സർക്യൂട്ടുകളും ഇപ്പോൾ തിരക്കിലാണ്” എന്ന മറുപടിയാണ് ലഭിക്കുന്നത്. ട്രൂ കോളർ ആപ്ലിക്കേഷൻ പ്രകാരം, 54 സ്പാം റിപ്പോർട്ടുകളാണ് ഈ നന്പറിനെതിരെ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed