മലപ്പു­റം പാ­സ്പോ­ർ­ട്ട് ഓഫീ­സിന് ഇന്ന് പൂ­ട്ടുവീ­ഴും


മലപ്പുറം : മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസിന് ഇന്ന് പൂട്ടുവീഴും. നൽകിയ പരാതികളിൽ തുടർനടപടികൾ അന്വേഷിക്കാൻ ഈമാസം 24 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.  അത് കഴിഞ്ഞാൽ  പാസ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾക്ക് കോഴിക്കോട് ഓഫീസിനെ സമീപിക്കണം.  പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി മലപ്പുറം പാസ്പോർട്ട് ഓഫീസർ ജി. ശിവകുമാർ 20ന് കോയന്പത്തൂർ പാസ്പോർട്ട് ഓഫീസിന്റെ ചുമതലയേൽക്കും. മലപ്പുറം മേഖല ഓഫീസിലെ 38 ജീവനക്കാരും കോഴിക്കോട്ടേക്ക് മാറും.

കന്പ്യൂട്ടറും അത്യാവശ്യ സാധനങ്ങളുമൊഴികെ മറ്റെല്ലാം ഓഫീസിൽ നിന്ന് മാറ്റിയിട്ടുണ്ട്. പുതിയ പാസ്പോർട്ടിനുളള അപേക്ഷയും തുടർനടപടികളും മലപ്പുറം മൂന്നാംപടിയിലെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ നടക്കും. പാസ്പോർട്ടിന്റെ അച്ചടി, വിതരണം, അടിയന്തര പാസ്പോർട്ട് അപേക്ഷകൾ എന്നിവയ്ക്ക് കോഴിക്കോട് ഓഫീസിനെ ആശ്രയിക്കണം. മലപ്പുറം, പാലക്കാട് ജില്ലകളാണ് മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസിന് കീഴിലുളളത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾ നിലവിൽ കോഴിക്കോട് മേഖലാ പാസ്പോർട്ട് ഓഫീസിന് കീഴിലാണ്.

കെട്ടിടവാടക ഇനത്തിൽ വലിയ തുക ചിലവാകുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ സപ്തംബറിലാണ് പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചുപൂട്ടാൻ കേന്ദ്രവിദേശ കാര്യമന്ത്രാലയം തീരുമാനിച്ചത്.   1.25 ലക്ഷം രൂപയാണ് കെട്ടിടവാടക. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് അപേക്ഷകരുളള മലപ്പുറത്ത് ഈവർഷം ഇതുവരെ 1.55 ലക്ഷം അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 1.90 ലക്ഷമായിരുന്നു. 2006ൽ മലപ്പുറം കേന്ദ്രം പ്രവർത്തനമാരംഭിച്ച ശേഷം 20 ലക്ഷം പേർ പുതിയതും പുതുക്കിയതുമായ പാസ്പോർട്ടുകൾ നേടി. 310 കോടി ഈ ഇനത്തിൽ സർക്കാരിന് ലഭിച്ചിട്ടുണ്ട്. പാസ്പോർട്ട് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ കുഞ്ഞാലിക്കുട്ടി നൽകിയ ഹർജിയിൽ അടുത്ത ആഴ്ച ഹൈക്കോടതി കൂടുതൽ വാദം കേൾക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed