സി-295 എം.ഡബ്ല്യൂ പോർവിമാനങ്ങൾ വാങ്ങാൻ യു.എ.ഇ


ദുബൈ : യു.എ.ഇ സൈനികാവശ്യത്തിനുള്ള ഏറ്റവും നൂതന അഞ്ച് സി−295 എം.ഡബ്ല്യു വിമാനങ്ങൾ വാങ്ങും. സായുധ സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പോ‍‍ർവിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ ധാരണയായതിനു പിന്നാലെയാണിത്. 

സ്പെയിനിലെ എയ‍ർബസ് ഡിഫൻസ് ആൻഡ് സ്പേസിൽ നിന്നാണ് സൈനിക നീക്കത്തിനുള്ള നൂതന വിമാനങ്ങൾ വാങ്ങുന്നതെന്നും സായുധസേനയുടെ വിവിധ തലങ്ങളിൽ നവീകരണ പദ്ധതികൾ പൂ‍‍ർത്തിയാക്കി വരികയാണെന്നും പ്രതിരോധ മന്ത്രാലയത്തിലെ മേജ‍ർ ജനറൽ ഇഷാഖ് അൽ ബലൂഷി പറഞ്ഞു. പരുക്കൻ സാഹചര്യങ്ങളെ അതിജീവിച്ച് സൈനികരെ വിവിധ മേഖലകളിൽ എത്തിക്കാൻ കഴിയുന്ന വിമാനങ്ങളാണിത്.

നിലവിലുള്ള യുദ്ധവിമാനങ്ങൾ നവീകരിക്കാനും ദുബൈ എയ‍‍ർഷോയിൽ ധാരണയായിട്ടുണ്ട്. ദുബൈ വേൾഡ് സെൻട്രലിൽ നടക്കുന്ന എയ‍ർഷോ ഇന്നു സമാപിക്കും. 1200 വ്യോമയാന കന്പനികളും ഈ രംഗത്തെ 72,000 വിദഗ്ധരും പങ്കെടുക്കുന്ന മേളയിൽ കോടിക്കണക്കിനു ഡോളറിന്റെ കരാറുകളാണ് രൂപം കൊള്ളുന്നത്. ഫ്രാൻസിന്റെ റഫാൽ, മിറാഷ്, അമേരിക്കയുടെ എഫ് 16, യുദ്ധമേഖലയിൽ പടക്കോപ്പുകളും മറ്റു സന്നാഹങ്ങളും എത്തിക്കാനുള്ള വിമാനങ്ങൾ എന്നിവയുടെ ഏറ്റവും നൂതന മോഡലുകൾ മേളയിലുണ്ട്. 

വിവിധ ആവശ്യങ്ങൾ നിറവേറ്റാനുള്ള വിമാനങ്ങൾക്കു പ്രധാന്യം കൂടി വരികയാണെന്ന് പ്രമുഖ കന്പനികളുടെ പ്രതിനിധികൾ പറയുന്നു. 

ആദ്യദിവസം മാത്രം യു.എ.ഇ പ്രതിരോധ മന്ത്രാലയം 650 കോടി ദിർഹത്തിന്റ കരാർ ഒപ്പുവെച്ചിരുന്നു. ഇതിൽ 600 കോടിയും പോർവിമാനങ്ങളുടെ നവീകരണത്തിനുള്ളതാണ്. ചൊവ്വാഴ്ച 334 കോടി ദി‍‍‍‍ർഹത്തിന്റെ കരാ‍‍റും ഒപ്പുവച്ചു. എം.കെ −82, എം.കെ− 84 ബോംബുകൾ വാങ്ങാൻ തു‍‍ർക്കിയിലെ കെമിക്കൽ ആൻഡ് മെക്കാനിക്കൽ ഇൻഡസ്ട്രീസ് കോ‍‍ർപറേഷനുമായി ഒപ്പുവച്ച 7.4 കോടി ദി‍‍ർഹത്തിന്റെ കരാർ ഇതിൽ ഉൾപ്പെടുന്നു. 

 ആദ്യദിവസം 40 ബോയിങ് 787−10 ഡ്രീം ലൈനറുകൾ വാങ്ങാൻ എമിറേറ്റ്സ് ഗ്രൂപ്പ് 5540 കോടി ദിർഹത്തിന്റെ കരാറും ഒപ്പുവച്ചിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed