പിഎം ശ്രീയിലെ ഒപ്പ് 'ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധം'; തെറ്റ് ഏറ്റുപറഞ്ഞ് ടി.പി. രാമകൃഷ്ണൻ
ഷീബ വിജയൻ
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ ഒരു ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്നും ചെയ്തത് ശരിയായില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആർസികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും, കേന്ദ്ര സഹായം ലഭിക്കേണ്ടതിനാലാണ് അത്തരമൊരു സാഹചര്യത്തിൽ ഒപ്പിട്ടുപോയതെന്നും അദ്ദേഹം വിശദീകരിച്ചു. ചെയ്തത് ശരിയല്ലെങ്കിലും ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചുപോയതാണത്. അത് ശരിയായിരുന്നില്ലെന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. പിഎം ശ്രീ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിഷയമല്ലെന്നും, ഇവിടുത്തെ സ്കൂളുകളും കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇതിനോടകം തന്നെ ബഹുദൂരം മുന്നോട്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എൽഡിഎഫ് കൺവീനർ പറഞ്ഞതിൽ കൂടുതൽ ഒന്നും കൂട്ടിച്ചേർക്കാനില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
fddsdsffds


