ലു­ലു­വിൽ ഇറ്റാ­ലി­യൻ ഭക്ഷ്യ ഉൽ­പ്പന്നങ്ങളു­ടെ­ മേ­ള ഒരു­ക്കുന്നു


മനാമ : പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലുവിന്റെ ശാഖകളിൽ ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇറ്റാലിയൻ ചീസുകൾ, ഒലിവ് ഓയിലുകൾ, വിവിധതരം പാസ്ത്തകൾ തുടങ്ങിയ ഇറ്റാലിയാൻ ഭക്ഷ്യോൽപ്പനങ്ങൾ ലഭ്യമാക്കും. ലുലുവിന്റെ ഹിദ്ദ് ശാഖയിൽ നവംബർ 22ന് ഇതിന്റെ ഉദ്ഘാടനം നടക്കും.

ഉദ്ഘാടന പരിപാടിയിൽ പൊതുജനങ്ങൾക്കും സംബന്ധിക്കാം. ബഹ്‌റൈനിലെ ഇറ്റലി അംബാസിഡർ ഡൊമിനിക്കോ ബെല്ലാലോ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതോടനുബന്ധിച്ച് സംഗീത പരിപാടികൾ, ഇറ്റാലിയൻ വാഹന ബ്രാൻഡുകളുടെ പ്രദർശനം എന്നിവയും നടക്കും. നവംബർ 25ന് ജുഫൈർ ലുലുവിൽ ഇറ്റാലിയൻ പാസ്റ്റ ഡെസേർട്ട് പാചക മത്സരം സംഘടിപ്പിക്കും. ഇറ്റാലിയൻ പാചകം ചെയ്യുന്ന വിധവും വിദഗ്ദ്ധർ വിശദമാക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed