ദു­ബൈ­യിൽ‍ ബസ് കാ­ത്തി­രി­പ്പ് കേ­ന്ദ്രത്തിൽ‍ കി­ടന്നു­റങ്ങി­യാൽ‍ 300 ദി­ർ‍­ഹം പി­ഴ


ദുബൈ : ദുബൈയിലെ ബസ് സ്റ്റോപ്പുകളിൽ കിടന്നുറങ്ങിയാൽ ഇനി 300 ദിർഹം പിഴയടക്കേണ്ടിവരുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർ‍ട്ട് അതോറിറ്റി. ‍ദുബൈയിലെ ബസ് സ്റ്റോപ്പുകൾപലതും ശീതീകരിച്ചവയാണ്. പൊതു വാഹനങ്ങളിൽ‍ യാത്രക്കാർ‍ സ്ഥിരമായി ആവർ‍ത്തിക്കുന്ന 61 നിയമലംഘനങ്ങൾ‍ അക്കമിട്ട് നിരത്തിയാണ് ആർ‍.ടി.എയുടെ ബോധവൽ‍കരണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ‍ കിടന്നുറങ്ങുക, ബസ്സിലും മെട്രോയിലുമിരുന്ന് ഭക്ഷണം കഴിക്കുക, ച്യൂയിംഗം കഴിക്കുക എന്നിവയെല്ലാം സാമാന്യം നല്ല തുക പിഴ കിട്ടുന്ന തെറ്റുകളാണ്. ആപൽ‍ഘട്ടങ്ങളിൽ‍ മാത്രം ഉപയോഗിക്കേണ്ട എമർ‍ജൻസി വാതിലുകൾ‍ ഒരു കൗ
തുകത്തിന് തുറന്നാൽ‍ പോലും 2000 ദിർ‍ഹമാണ് പിഴ. 

വളർ‍ത്തുമൃഗങ്ങളുമായി പൊതുവാഹനങ്ങളിൽ‍ കയറാൻ പാടില്ല. വഴികാട്ടുന്ന നായകൾ‍ക്ക് മാത്രം ഇക്കാര്യത്തിൽ‍ ഇളവുണ്ട്. സ്ത്രീകൾ‍ക്ക് സംവരണം ചെയ്ത സീറ്റുകളിൽ‍ ഒപ്പം സ്ത്രീകളുടെ ഉറ്റ ബന്ധുക്കളെപോലും അനുവദിക്കില്ല. കുട്ടികൾ‍ക്ക് പക്ഷെ, ഇളവുണ്ട്. തൊട്ടടുത്ത സീറ്റിൽ‍ കാൽ‍ കയറ്റിവെച്ചാലും നല്ല പിഴ കിട്ടും. മെട്രോയിൽ‍ രണ്ട് ബോഗികൾ‍ക്ക് ഇടയിലെ സ്ഥലത്ത് നിന്ന് യാത്ര ചെയ്യലും കുറ്റകരമാണ്. മുന്നറിയിപ്പ് നൽ‍കിയിട്ടും നിയമലംഘനങ്ങൾ‍ ആവർ‍ത്തിക്കുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർ.‍ടി.എ ബോധവൽ‍ക്കരണ ത്തിന് ഒരുങ്ങുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed