തീ­വ്രവാ­ദ ബന്ധമു­ള്ള അക്കൗ­ണ്ടു­കൾ മരവി­പ്പി­ക്കു­മെ­ന്ന് യു­.എ.ഇ സെ­ൻ­ട്രൽ ബാ­ങ്ക്


ദുബൈ : ഭീകര സംഘടനകളുടെയും വ്യക്തികളുടെയും അക്കൗണ്ട് മരവിപ്പിക്കുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ച ഭീകരരുടെ പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളാണ് സെൻട്രൽ ബാങ്ക് മരവിപ്പിക്കുക.

മരവിപ്പിക്കേണ്ട ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ എന്നിവ ഉടനടി കണ്ടുപിടിക്കാൻ തുടങ്ങുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും യു.എ.ഇ സെൻട്രൽ ബാങ്ക് ഇതു സംബന്ധിച്ച സർക്കുലർ നൽകി.

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഭീകരവാദികളായ വ്യക്തികളുടെയും അത്തരം സംഘടനകളുടെയും പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. ഒന്പത് വ്യക്തികളുടെയും ചാരിറ്റിയുടെ മറവിൽ ഭീകരതയെ പ്രോൽസാഹിപ്പിക്കുന്ന ചില സംഘടനകളുടെയും പേരാണ് പുതിയ പട്ടികയിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed