യുഎഇയിലെ പുതിയ ഇന്ത്യൻസ്ഥാനപതി നവദീപ് സിങ് സൂരി


അബുദാബി : യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി നവദീപ് സിങ് സൂരിയെ നിയമിച്ചു. മലയാളി കൂടിയായ ടി.പി. സീതാറാം വിരമിച്ചതിനെ തുടർന്നാണ് നിയമനം. 1983 ഐഎഫ്എഎസ് ബാച്ച് ഉദ്യോഗസ്ഥനായ സൂരി, നിലവില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറാണ്. ഈജിപ്തില്‍ ഇന്ത്യന്‍ സ്ഥാനപതിയായും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎസ്, യുകെ, സിറിയ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹത്തിന് അറബ്, ഫ്രഞ്ച് ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed