ദുബായിൽ പന്ത്രണ്ടിടങ്ങളിൽ സൗജന്യ വൈഫൈ


ദുബായ് : ദുബായില്‍ മെട്രോസ്‌റ്റേഷനുകളും ബസ് സ്റ്റോപ്പുകളും ഉള്‍പ്പെടെ പന്ത്രണ്ട് സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സേവനം വരുന്നു. യാണ് പദ്ധതി. നഗരത്തെ കൂടുതൽ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി അടുത്ത വര്‍ഷം മുതൽ നിലവില്‍ വരും.

സ്മാര്‍ട്ട് ദുബായി ആണ് സൗജന്യ വൈഫൈക്ക് പിന്നില്‍. ദുബായ് മാള്‍, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റസ് , ദുബായി വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലും, ദുബായ് മെട്രോയുടെ മുഴുവന്‍ സ്‌റ്റേഷനുകളിലും, നൂറോളം ബസ് സ്‌റ്റോപ്പുകളിലും, ദുബായി കൈറ്റ് ബീച്ചിലും സൗജന്യ വൈഫൈ ലഭ്യമാകും. നാദി അല്ഖൂ സ് എ4 ല്‌പെയ്‌സ്, ദേര സിറ്റി സെന്റര്‍, ജുമൈറ ബീച്ച് റസിഡന്റസ് തുടങ്ങിയ സ്ഥലങ്ങളാണ് സൗജന്യ വൈഫൈ ലഭിക്കുന്ന മറ്റ് കേന്ദ്രങ്ങള്‍. സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അടക്കം സൗജന്യ വൈഫൈ സേവനം നല്‍കാനാണ് പദ്ധതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed