ഒമാനിൽ ബസും ട്രക്കുകളും കൂട്ടിയിടിച്ച് അപകടം; നാല് മരണം, 17 പേർക്ക് പരിക്ക്
ഷീബ വിജയൻ
മസ്‌കത്ത്: ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30-ഓടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലായിരുന്നു ദാരുണ സംഭവം.
രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ, 36 യാത്രക്കാരുമായി എത്തിയ ബസ് ഇവയിലൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
assasdsa


