'സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നുവെന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ?'; ട്രോളുമായി ശിവൻകുട്ടി


ഷീബ വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും സംസ്ഥാന മന്ത്രിമാരെയും പരിഹസിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതെങ്കിലും മന്ത്രിമാർ നിലവിൽ കേരളത്തിലുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശിവൻകുട്ടിയുടെ ട്രോൾ.

ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രസക്തഭാഗങ്ങൾ:
"സ്വന്തം വസതി മോടി പിടിപ്പിക്കാൻ കാശ് അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി ആയ മുഖ്യമന്ത്രി അറിഞ്ഞില്ല..., കെ-ടെറ്റ് നിർബന്ധമാക്കിയത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല..., ബാർ ലൈസൻസ് കൊടുത്തത് എക്സൈസ് വകുപ്പ് മന്ത്രി അറിഞ്ഞില്ല, മരുന്ന് തീർന്നത് ആരോഗ്യ മന്ത്രി മുരളീധരൻ അറിഞ്ഞില്ല, കായിക മേള നടക്കുന്നത് കായിക വകുപ്പ് മന്ത്രി അറിഞ്ഞില്ല... നിയമനങ്ങൾ നടന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിഞ്ഞില്ല. ചോദ്യം ലളിതമാണ്... സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ...?"

എല്ലാ വകുപ്പുകളിലെയും തീരുമാനങ്ങൾ മുഖ്യമന്ത്രി ഒറ്റയ്ക്കാണ് എടുക്കുന്നതെന്ന ആരോപണങ്ങൾക്കിടെയാണ് ശിവൻകുട്ടിയുടെ ഈ പരിഹാസം. മന്ത്രിയറിയാതെ പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചട്ടം അനുകൂലമായതുകൊണ്ട് മാത്രം ലൈസൻസ് നൽകാനാകില്ലെന്നും സർക്കാരിന്റെ നയം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന നിർദേശം ലംഘിച്ച എക്സൈസ് കമ്മീഷണറുടെ നടപടിയിൽ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ തരംമാറ്റി ലൈസൻസ് അനുവദിച്ചത്.

article-image

dfsefe

You might also like

  • Lulu Exchange
  • Straight Forward

Most Viewed