ഒമാൻ റോയൽ ഓഫീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്
ഷീബ വിജയൻ
ഒമാനിലെ ഔദ്യോഗിക നയതന്ത്ര കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ഒമാൻ റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി മസ്കത്തിൽ വെച്ച് പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണവും ചർച്ചയിൽ വിലയിരുത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം തുടർച്ചയായി കൈവരിക്കുന്ന പുരോഗതിയെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു. കഴിഞ്ഞ ദിവസം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ജി.വി. ശ്രീനിവാസിന് യാത്രയയപ്പ് നൽകിയിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നയതന്ത്ര കരിയറുള്ള ശ്രീനിവാസിന് പകരം പ്രശാന്ത് പിസെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഉടൻ ചുമതലയേൽക്കും.
cxzxsxz

