മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു


ഷീബ വിജയൻ
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1989-90 കാലഘട്ടത്തിൽ വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത-വാർത്താവിനിമയ വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 1971 മുതൽ 1991 വരെ തുടർച്ചയായി ആറ് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്ററി രംഗത്തെ പ്രഗത്ഭനായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഉണ്ണികൃഷ്ണൻ പിന്നീട് കോൺഗ്രസിൽ ചേർന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി മാറി. ഇടക്കാലത്ത് കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 1995-ലാണ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയത്. വി.കെ. കൃഷ്ണമേനോനൊപ്പം പത്രപ്രവർത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു.

article-image

eedewqeqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed