തണുത്ത് കുളിർന്ന് കേരളം; തിരുവനന്തപുരത്ത് മൂന്നാറിന് സമാനമായ തണുപ്പ്
ഷീബ വിജയ൯
തിരുവനന്തപുരം: ഒരാഴ്ചയായി കേരളത്തിൽ അസാധാരണ തണുപ്പാണ് അനുഭവപ്പെടുന്നത്. ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്ന തണുപ്പാണ് അൽപം നേരത്തേ എത്തിയത്. ഉത്തര കേരളത്തേക്കാളും മധ്യ കേരളത്തേക്കാളും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് തെക്കൻ കേരളത്തിലാണ്. ദിത്വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനം മൂലമാണ് അസാധാരണ തണുപ്പെന്നാണ് കാലാവസ്ഥാ കേന്ദ്രം അധികൃതർ അറിയിച്ചിട്ടുള്ളത്. സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം തിരുവനന്തപുരത്ത് അനുഭവപ്പെട്ടത് മൂന്നാറിന് സമാനമായ തണുപ്പാണ്.
ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള കൊല്ലം, പുനലൂർ മേഖലകളിലും കനത്ത മഞ്ഞാണ്. ഇവിടെ ഏഴ് ഡിഗ്രിയോളം താപനില കുറഞ്ഞു.ദിത്വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസമായി കേരളത്തിൻ്റെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുകയാണ്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ ഇപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുന്നു.
sadadsadsas
