വെൽഫെയർ പാർട്ടി യു.ഡി.എഫിന്‍റെ ഭാഗമല്ല’; സി.പി.എം നടത്തുന്നത് നുണപ്രചാരണമെന്ന് അഡ്വ. സണ്ണി ജോസഫ്


ഷീബ വിജയ൯


കോഴിക്കോട്: വെൽഫെയർ പാർട്ടി യു.ഡി.എഫിന്റെ ഭാഗമല്ലെന്നും ഒരുവിധ ചർച്ചയും ഉണ്ടായിട്ടില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സി.പി.എം നടത്തുന്ന നുണപ്രചാരണങ്ങളിൽ ഒന്നാണ് വെൽഫെയർ പാർട്ടി ബന്ധം എന്നത്.വർഗ്ഗീയത ആരോപണം: സി.പി.എമ്മും എൽ.ഡി.എഫും വർഗീയത പറയുന്നുവെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട കാര്യമാണ്. ഡൽഹിയിൽവെച്ച് 'ഹിന്ദു' ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസിനെ ഒരുനിലക്കും ബാധിക്കുന്നില്ല. ആരോപണം ഉയർന്ന അന്നുതന്നെ നടപടിയെടുത്ത പാർട്ടിയാണ് കോൺഗ്രസ്. ഈ വിവാദം കൊണ്ടൊന്നും ഇടതു സർക്കാറിനും സി.പി.എമ്മിനും എതിരായ ജനരോഷം ഇല്ലാതാവില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.

article-image

eweqwewq

You might also like

Most Viewed