ദുബൈ സമ്പദ്ഘടനക്ക് തുടർച്ചയായ കുതിപ്പ്


ഷീബ വിജയൻ

ദുബൈ: ദുബൈ സമ്പദ്ഘടന ഈ വർഷം ആദ്യ ആറുമാസങ്ങളിലും തുടർച്ചയായ ശക്തമായ കുതിപ്പ് രേഖപ്പെടുത്തി. ഇക്കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപാദനം 4.4ശതമാനം വർധിച്ച് 241ശതകോടി ദിർഹം എത്തിയതായി ദുബൈ ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്‍റ്(ഡിജിറ്റൽ ദുബൈ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ മാത്രം സമ്പദ്‌വ്യവസ്ഥ 4.7 ശതമാനം വളർച്ച കൈവരിച്ച് 122 ശതകോടി ദിർഹമായിട്ടുണ്ട്. ആരോഗ്യ, സാമൂഹിക പ്രവർത്തന മേഖലയാണ് ഇക്കാലയളവിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. 20 ശതമാനം വളർച്ചയാണ് ഈ മേഖലകൾ കൈവരിച്ചത്. മൊത്തത്തിലുള്ള ജി.ഡി.പി വളർച്ചക്ക് 1.4 ശതമാനം സംഭാവന നൽകുകയും ചെയ്തു. തൊട്ടുപിന്നാലെയുള്ളത് നിർമാണ മേഖലയാണ്. 8.5 ശതമാനം വളർച്ചയും ജി.ഡി.പിയിൽ 6.7 ശതമാനം സംഭാവനയും ഈ മേഖല നൽകി. ആദ്യ ആറ് മാസങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖല ഏഴു ശതമാനം വളർച്ചയാണ് കൈവരിച്ചത്. മൊത്തം ജി.ഡി.പിയിൽ 8.2 ശതമാനം സംഭാവന നൽകിയ മേഖലയുടെ മൊത്തം മൂല്യവർധന 19.8 ശതകോടി ദിർഹമാണ്. കഴിഞ്ഞ വർഷം 18.5 ശതകോടി ദിർഹമായിരുന്നു ഇത്.

article-image

sasaassas

You might also like

  • Straight Forward

Most Viewed