പ്രവാസി റസിഡന്റ് കാർഡ് കാലാവധി 10 വർഷത്തേക്ക് നീട്ടി ഒമാൻ
ഷീബ വിജയൻ
മസ്കത്ത്: പ്രവാസി റസിഡന്റ് കാര്‍ഡുകളുടെ കാലാവധി 10 വർഷത്തേക്ക് നീട്ടി ഒമാൻ. റോയൽ ഒമാൻ പൊലീസ് സിവിൽ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനിൽ ഭേദഗതികൾ പ്രഖ്യാപിച്ച് പൊലിസ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ഹസൻ മുഹ്‌സിൻ ശുറൈഖിയാണ് പുതിയ ഉത്തരവ് (157/2025) പ്രഖ്യാപിച്ചത്. ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ കാറ്റഗറികൾക്കും നിന്ത്രണങ്ങൾക്കും വിധേയമായാണ് 10 വർഷത്തെ റസിഡൻറ് കാർഡ് അനുവദിക്കുക. ഇതു പ്രകാരം പ്രവാസി ഐ.ഡി കാർഡുകളുടെ സാധുത കാലയളവുകളും ഫീസുകളും പരിഷ്കരിച്ചു. സിവിൽ രേഖകളുടെ സേവനവുമായി ബന്ധപ്പെട്ട നടപടികൾ റോയൽ ഒമാൻ പൊലീസ് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‍കരണ നടപടി. പുതിയ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ റോയൽ ഒമാൻ പൊലീസ് നൽകിയേക്കും.
xasdadsdsa
