ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം; പട്ടികയിൽ യു.എ.ഇ ഒന്നാമത്


ഷീബ വിജയൻ 

ദുബൈ I ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒരിക്കൽ കൂടി ഒന്നാമതെത്തി യു.എ.ഇ. ന്യൂംബിയോ പുറത്തുവിട്ട ‘സേഫ്റ്റി ഇൻഡക്സ് ബൈ കൺട്രി 2025 മിഡ് ഇയർ’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 85.2 പോയന്‍റുകൾ നേടിയാണ് യു.എ.ഇ ഒന്നാം സ്ഥാനം കൈവരിച്ചത്. പട്ടികയിൽ അൻഡോറ രണ്ടാം സ്ഥാനവും ഖത്തർ മൂന്നാം സ്ഥാനവും നേടി. 200ലേറെ രാജ്യക്കാർ താമസിക്കുന്ന യു.എ.ഇ നേരത്തെയും ജീവിത നിലവാരത്തിലും സുരക്ഷിതത്വത്തിലും വിവിധ സൂചികകളിൽ മുന്നിലെത്തിയിട്ടുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ അൻഡോറക്ക് 84.8 പോയന്‍റുകളാണ് ലഭിച്ചത്. തൊട്ടുപിറകിൽ ഖത്തർ 84.6 പോയന്‍റുകൾ നേടി. സൗദി അറേബ്യ 14ാം സ്ഥാനമാണ് നേടിയത്. ബഹ്റൈൻ 15ാം സ്ഥാനവും കുവൈത്ത് 38 സ്ഥാനത്തുമെത്തി.

ജൂണിൽ പുറത്തുവിട്ട സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബൂദബി ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകത്തിലെ ആദ്യ10 സുരക്ഷിത നഗരങ്ങളില്‍ യു.എ.ഇയില്‍ നിന്ന് അബൂദബിക്ക് പുറമെ ദുബൈ, ഷാര്‍ജ എന്നിവയും ഇടംപിടിച്ചിരുന്നു. ഖത്തര്‍ തലസ്ഥാന നഗരമായ ദോഹയാണ് പട്ടികയില്‍ രണ്ടാമതെത്തിയത്. 84.1 പോയന്റാണ് ദോഹക്ക് ലഭിച്ചത്.

article-image

ASDADSADSE

You might also like

  • Lulu Exchange
  • Straight Forward

Most Viewed