മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം നല്‍കിയില്ല: തൊഴിലാളിക്ക് 99,567 ദിര്‍ഹം നൽകാൻ വിധിച്ച് കോടതി

ഷീബ വിജയൻ
അബൂദബി I മാസങ്ങളോളം ജോലി ചെയ്തിട്ടും തൊഴിലാളിക്ക് ശമ്പളം നല്‍കാത്ത കമ്പനിക്കെതിരെ അബൂദബി പ്രൈമറി ലേബര്‍ കോടതി ഉത്തരവ്.99,567 ദിര്‍ഹം തൊഴിലാളിക്ക് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കരാര്‍ പ്രകാരം കമ്പനിയില്‍ ജോലി ചെയ്തിട്ടും മൂന്നുമാസത്തോളം യാതൊരു വിധ വേതനവും നല്‍കാതെ വന്നതോടെ ജീവനക്കാരന്‍ മാനുഷിക വിഭവ, സ്വദേശിവത്കരണ മന്ത്രാലയത്തിനു കീഴിലുള്ള തൊഴില്‍ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പരിഹാരം കണ്ടെത്താനാവാതെ വന്നതോടെ വകുപ്പ് ഇത് കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
12000 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 29000 ദിര്‍ഹം ശമ്പളമാണ് കമ്പനി തനിക്കു വാഗ്ദാനം ചെയ്തിരുന്നതെന്ന് യുവാവ് കോടതിയില്‍ തെളിയിച്ചു. ശമ്പള കുടിശ്ശികയായ 99567 ദിര്‍ഹവും കോടതിച്ചെലവും കമ്പനിയില്‍ നിന്ന് വാങ്ങി നല്‍കണമെന്നായിരുന്നു യുവാവിന്‍റെ പരാതി. കമ്പനിയുടെ പ്രതിനിധി കോടതിയിലെത്തിയെങ്കിലും യുവാവിനെതിരെ യാതൊരു വിധ രേഖകളോ തെളിവുകളോ ഹാജരാക്കിയില്ല. തുടര്‍ന്നാണ് കോടതി പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
EESWEEFEAQW