സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് തോല്‍വി


ഹൈദരാബാദിൽ നടക്കുന്ന  സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് തോല്‍വി. ചെന്നൈ റിനോസിനെതിരെ 59 റണ്‍സിനാണ് ആസിഫ് അലി നയിക്കുന്ന ടീം പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ കേരളം 89 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഒൗട്ടായി.  അരുണ്‍ ബെന്നി(20), രാജീവ് പിള്ള(16) ബിനീഷ് കോടിയേരി (11), വിവേക് ഗോപന്‍ (14) എന്നിവരാണ് കേരള ടീമില്‍ രണ്ടക്കം കണ്ടത്. ശാന്തനു( 52) വിഷ്ണു(41) എന്നിവരാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed