ടി20 വനിതാ ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം ഇന്ന്


ടി20 വനിതാ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിനാണ് ഇരുടീമും ഇന്ന് കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനെതിരെ ലോകകപ്പ് വേദികളിലുൾപ്പെടെയുള്ള ആധിപത്യം തുടരാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

അതേസമയം, അവസാനം ഏറ്റുമുട്ടിയ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ ജയിക്കാനായി എന്നത് പാക്കിസ്ഥാൻ ടീമിന്റെ ആത്മ‌വിശ്വാസം കൂട്ടും. പരുക്കേറ്റ സൂപ്പർ ഓപ്പണർ സ്‌മൃതി മന്ഥനയ്ക്ക് ഇന്ന് കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെ പരുക്കേറ്റ ക്യാപ്റ്റൻ ഹർമ്മൻ പ്രീത് ഇന്ന് കളിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കേപ്ടൗണിലാണ് മത്സരം. കഴിഞ്ഞ തവണ കൈയെത്തും ദൂരെ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ പാഡ്കെട്ടുന്നത്.

article-image

ertgdfgdfg

You might also like

Most Viewed