‘പിച്ച് മണപ്പിച്ച് കാര്യമില്ല’; നാഗ്പൂർ ടെസ്റ്റ് തോൽവിയിൽ ഓസ്‌ട്രേലിയയെ പരിഹസിച്ച് സ്റ്റെയ്ൻ


ഇന്ത്യയ്‌ക്കെതിരെ നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 132 റണ്‍സിനുമാണ് ജയിച്ചത്. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 177 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സിനും പുറത്തായി. ജയത്തോടെ 4 മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

മത്സരം ആരംഭിക്കുന്നതിന് മുമ്പ് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങൾ നാഗ്പൂർ പിച്ച് നിരീക്ഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സാധ്യമായ രീതിയിൽ എല്ലാം ഓസീസ് താരങ്ങൾ പിച്ച് മനസിലാക്കാൻ ശ്രമിച്ചു. ഈ ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു. തോൽവിക്ക് തൊട്ടുപിന്നാലെ മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്‌ൻ കങ്കാരു പടയെ പരിഹസിച്ച് രംഗത്തുവന്നു.

‘ക്രിക്കറ്റുകാരോട് ഒരു ചോദ്യം. ഒരു പിച്ച് മനസിലാക്കാൻ നിങ്ങൾ എന്തുചെയ്യും? പിച്ചിൽ മുട്ടുകുത്തി ഇരുന്ന് മണം പിടിക്കുമോ അതോ പിച്ച് സൈഡിൽ നിന്ന് നിരീക്ഷിക്കണോ? അവസാനമായി, ഇത് നിങ്ങളെ ശരിക്കും സഹായിക്കുമോ?’-ഡെയ്ൽ സ്റ്റെയ്ൻ ട്വിറ്ററിൽ കുറിച്ചു. മത്സരത്തിന് മുമ്പ് താൻ ഒരിക്കലും പിച്ചിലേക്ക് നോക്കാറില്ല. മിക്കപ്പോഴും പിച്ച് കാണുന്നത് തൻ്റെ ഓവർ എറിയുമ്പോഴാണ്. തനിക്ക് പിച്ച് അല്ല മറിച്ച് ബൗളിംഗിൽ ആണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

 

 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed