ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; ടിറ്റെ ബ്രസീൽ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചു

ഖത്തർ ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ ടിറ്റെ ബ്രസീൽ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചു. ക്രൊയേഷ്യയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പരിശീകസ്ഥാനമൊഴിയുന്നതായി ടിറ്റെ പ്രഖ്യാപിച്ചത്. 2016ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലകനായി ചുമതലയേറ്റത്. ടിറ്റെയ്ക്ക് കീഴിൽ 81 മൽസരങ്ങളിൽ 61ലും ജയം. തോൽവി ഏഴുമൽസരങ്ങളിൽ മാത്രം. ടിറ്റെയുടെ പ്രധാനനേട്ടം ബ്രസീലിന് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചതാണ്.
ടിറ്റെയ്ക്ക് കീഴിൽ കളിച്ച രണ്ടു ലോകകപ്പിലും ക്വാർട്ടർഫൈനലിൽ ബ്രസീൽ വീണു. ഈ ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ouiou