ഐപിഎല്ലിൽ ഇനി റസ്സൽ ഷോ ഇല്ല; അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് താരം


ഷീബ വിജയ൯


വെസ്റ്റ് ഇന്‍ഡീസ് താരമായ ആന്ദ്രെ റസ്സൽ ഐ.പി.എല്ലിൽ നിന്ന് വിരമിച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിച്ചെങ്കിലും താരത്തെ കൈവിടാൻ കെ.കെ.ആർ തയ്യാറായില്ല; ടീമിൻ്റെ പുതിയ പവർ കോച്ചായി റസ്സലിനെ നിയമിച്ചു.

റസ്സൽ 12 സീസണുകളിലായി കെ.കെ.ആർ ജേഴ്‌സിയിലാണ് കളിച്ചത്. മറ്റൊരു ടീമിൽ കളിക്കേണ്ടതില്ല എന്ന തീരുമാനമാണ് വിരമിക്കലിന് പിന്നിൽ. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിൻ്റെ രണ്ട് കിരീട നേട്ടങ്ങളിലും റസ്സൽ നിർണായക സാന്നിധ്യമായിരുന്നു. താരം 140 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2651 റൺസും 123 വിക്കറ്റുകളുമാണ് അദ്ദേഹത്തിൻ്റെ ഐ.പി.എല്ലിലെ നേട്ടം. 2015-ലും 2019-ലും ഐ.പി.എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി റസ്സൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊൽക്കത്ത ജേഴ്‌സിയിൽ മാത്രം താരം 2593 റൺസും 122 വിക്കറ്റുകളും നേടിയിട്ടുണ്ട്.

article-image

sdasasadads

You might also like

  • Lulu Exchange
  • Straight Forward

Most Viewed