ഖത്തർ ലോകകപ്പ് : ഇന്ന് വമ്പൻ പോരാട്ടങ്ങൾ

ഖത്തര്‍ ലോകകപ്പിന്റെ മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് സി യിൽ ശക്തരായ അർജന്റീന സൗദി അറേബ്യയെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് ലുസ്സൈൽ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ മത്സരത്തിനിറങ്ങുന്ന മെസ്സിയും സംഘത്തെയും കാത്തിരിക്കുന്നത് ഒരു അപൂര്‍വ്വ റെക്കോര്‍ഡാണ്. ഇന്നത്തെ മത്സരത്തില്‍ വിജയമോ സമനിലയോ നേടിയാല്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് പരാജയമറിയാതെയുള്ള 37ആമത് മത്സരം എന്നുള്ള ഇറ്റലിക്കൊപ്പമുള്ള റെക്കോര്‍ഡാണ്. ഈ മിന്നുന്ന റെക്കോര്‍ഡിന് ഒപ്പം എത്താമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് ഡി യിൽ ഡെൻമാർക്ക്, ടുണീസിയ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് എഡുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് സി യിൽ മെക്സിക്കൊ, പോളണ്ട് എന്നിവർ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് സ്റ്റേഡിയം 974 വെച്ചാണ് മത്സരം.
നാലാം മത്സരത്തിൽ ഗ്രൂപ്പ് ഡി യിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസ് ആസ്ത്രേലിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. മുൻ ചാമ്പ്യൻമാർക്ക് പരുക്ക് മൂലം വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ബെൻസേമ, കാന്റെ, എൻകുകു, പോഗ്ബ എന്നിവരുടെ അഭാവത്തിലാണ് ഫ്രഞ്ച് പട കളത്തിലിറങ്ങുക.
aaa
aaa