ലോകകപ്പിൽ ആവേശം നിറച്ച് രണ്ടാം ദിവസം


ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാനെതിരെ ഇംഗ്ലണ്ട് ആറ് ഗോളുകൾക്ക് ജയം നേ‌ടി. ജൂഡ് ബെല്ലിങ്ങാം, ബുക്കായോ സാക്ക, റഹീം സ്റ്റെർലിങ്ങ്, മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. മെഹ്ദി തെരാമിയാണ് ഇറാന് വേണ്ടി ആശ്വാസഗോളുകൾ നേടിയത്.

രണ്ടാം മത്സരത്തിൽ സെനഗെലിനെതിരെ നെതർലാൻഡ്സ് രണ്ട് ഗോളുകൾക്ക് ജയം നേ‌ടി. എൺപത്തിനാലാം മിനിറ്റിൽ കോഡി ഗാപ്കോയും, തൊണ്ണൂറാം മിനിറ്റിൽ ഡാവി ക്ലാസനും നേടിയ ഗോളുകളാണ് നെതർലാൻഡ്സിന് വിജയം നേടികൊടുത്തത്.

മൂന്നാം മത്സരമായ യുഎസ്എ വെയിൽസ് പോരാട്ടം സമനിലയിൽ കലാശിച്ചു. ആദ്യപകുതിയിൽ യുഎസ്എയുടെ തിമോത്തി വിയ നേടിയ ഗോളിന് രണ്ടാം പകുതിയിൽ വെയിൽസിന്റെ ബെയ്ൽ പെനാൽട്ടിയിലൂടെ മറുപടി നൽകുകയായിരുന്നു.

article-image

aa

You might also like

  • Straight Forward

Most Viewed