ജ്വല്ലറി അറേബ്യക്ക് ഇന്ന് ബഹ്റൈനിൽ തുടക്കം കുറിക്കും


മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി എക്സിബിഷനായ ജ്വല്ലറി അറേബ്യക്ക് ഇന്ന് ബഹ്റൈനിൽ തുടക്കം കുറിക്കും. ബഹറൈനിൽ മുപ്പതാമത് തവണ അരങ്ങേറുന്ന ഈ പ്രദർശനം സാഖിറിലെ പുതുതായി നിർമ്മിച്ച എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് നടക്കുക.  നവംബർ 26നാണ് പരിപാടി സമാപിക്കുന്നത്.  ആഭരണങ്ങളോടൊപ്പം തന്നെ ലക്ഷ്വറി വസ്തുക്കളുടെയും വിശാലമായ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്.

30 രാജ്യങ്ങളിൽ നിന്നായി 650 പ്രമുഖ ബ്രാൻഡുകളാണ് അമൂല്യമായ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തോടൊപ്പം ആഭരണങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും ചർച്ചകളും ഇവിടെ ഉണ്ടാകും. എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ  3,5,6, 7, 8 ഹാളുകളിൽ വൈകീട്ട് 4 മണി മുതൽ രാത്രി 10 മണി വരെയാണ് എക്സിബിഷൻ തുറന്ന് പ്രവർത്തിക്കുന്നത്. അവസാന ദിവസമായ നവംബർ 26ന് ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം നടക്കുക. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed