വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്


വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചു. ഏഴാം ഏഷ്യ കപ്പ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ‍ 65 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ‍ ഇന്ത്യ 8.3 ഓവറിൽ‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് ലങ്കയെ തകർ‍ത്തത്. രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റെടുത്തു.

സ്മൃതി മന്ഥാന (25 പന്തിൽ‍ പുറത്താവാതെ 51) അർ‍ധ സെഞ്ചുറി നേടി. ഇന്ത്യക്ക് ഷെഫാലി വർ‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി ഇനോക രണവീര, കവിഷ ദിൽ‍ഹാരി എന്നിവർ‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവർ‍ മാത്രമാണ് ലങ്കൻ നിരയിൽ‍ രണ്ടക്കം കണ്ടത്. സെമിയിൽ‍ തായ്‌ലൻഡിനെ തകർ‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ശ്രീലങ്ക പാകിസ്താനെയും തോൽപ്പിച്ചിരുന്നു.

article-image

hjcjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed