കേരള ക്രിക്കറ്റ് അസോസിയേഷനിൽ പീഡന പരാതി


കേരള ക്രിക്കറ്റ് അസോസിയേഷനിൽ പീഡന പരാതി. തിരുവനന്തപുരം ജില്ലാ വനിതാ അണ്ടർ 19 പരിശീലകനെതിരെയാണ് പരാതി. പരിശീലനത്തിനെത്തിയ 12 വയസുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

തമിഴ്നാട് സ്വദേശിയായ പെൺകുട്ടി കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിശീലകനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ പിതാവും രംഗത്തെത്തി.

കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചു. പല പെൺകുട്ടികൾക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

You might also like

Most Viewed