രഞ്ജി ട്രോഫി ടൂർ‍ണമെന്റിനുള്ള കേരള ടീമിൽ ശ്രീശാന്ത് ഇടം നേടി


രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർ‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ‍ ബേബി കേരള ടീമിനെ നയിക്കും. വിക്കറ്റ് കീപ്പർ‍ വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ‍. പ്രമുഖ പേസർ‍ ശ്രീശാന്തും ടീമിൽ‍ ഇടം നേടിയിട്ടുണ്ട്. അതേസമയം, സഞ്ജു സാംസണ് ടീമിൽ‍ ഇടം നേടാനായില്ല. ബെംഗളൂരു നാഷണൽ‍ ക്രിക്കറ്റ് അക്കാദമിയിൽ‍ ഫിറ്റ്‌നസ് ടെസ്റ്റിലായതിനാലാണ് ഒഴിവാക്കുന്നതെന്നും അതു കഴിഞ്ഞാൽ‍ ടീമിനൊപ്പം ചേരുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പരുക്കേറ്റ റോബിൻ ഉത്തപ്പയെയും ടീമിൽ പരിഗണിച്ചിട്ടില്ല.

നാലു പുതുമുഖ താരങ്ങൾ‍ കേരള ടീമിൽ ഇടം നേടി. വരുൺ നായനാർ‍, ഈദൻ‍ ആപ്പിൾ‍ ടോം, ആനന്ദ് കൃഷ്ണൻ‍, ഫനൂസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ‍. ഈ മാസം 17ന് മേഖാലയയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. 24 മുതൽ‍ ഗുജറാത്തുമായിട്ടാണ് രണ്ടാമത്തെ മൽ‍സരം. മാർ‍ച്ച് മൂന്ന് മുതൽ‍ മൂന്നാം മത്സരത്തിൽ മധ്യപ്രദേശിനെതിരേയാണ്. രാജ്കോട്ടിലാണ് കേരളത്തിന്റെ എല്ലാ മൽ‍സരങ്ങളും നടക്കുക.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ‍), ആനന്ദ് കൃഷ്ണൻ‍, രോഹൻ കുന്നുമ്മൽ‍, വത്സൽ‍ ഗോവിന്ദ്, പി രാഹുൽ‍, സൽ‍മാൻ നിസാർ‍, ജലജ് സക്സേന, സിജോമോൻ ജോസഫ്, കെസി അക്ഷയ്, എസ് മിഥുൻ, എന്‍പി ബേസിൽ‍, എംഡി നിധീഷ്, മനു കൃഷ്ണൻ‍, ബേസിൽ‍ തന്പി, എഫ് ഫനൂസ്, ശ്രീശാന്ത്, വരുണ്‍ നായനാർ‍ (വിക്കറ്റ് കീപ്പർ‍), വിനൂപ് മനോഹരൻ‍, ഏദൻ‍ ആപ്പിൾ‍ ടോം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed