അടൂരിൽ‍ കാർ‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മരണം


അടൂരിൽ കാർ‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മരണം. അടുർ ബൈപ്പാസിന് സമീപമായിരുന്നു സംഭവം. കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകളാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആയൂർ‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്.ഏഴ് യാത്രക്കാരാണ് കാറിൽ‍ ഉണ്ടായിരുന്നത്. നാട്ടുകാരും ഫയർ‍ഫോഴ്‌സും പൊലീസും ചേർ‍ന്നാണ് രക്ഷാപ്രവർ‍ത്തനം നടത്തിയത്. രക്ഷാപ്രവർ‍ത്തനത്തിന് പിന്നാലെ കാറിൽ‍ ഉണ്ടായിരുന്നവരെ അടൂർ‍ ജനറൽ‍ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. അതേസമയം, കാർ ഡ്രൈവർ‍ മദ്യപിച്ചിരുന്നതായി ഡോക്ടർ‍മാർ‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 1.15−ഓടെയായിരുന്നു സംഭവം. കാറിൻറെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാണ് അപകട കാരണം എന്ന് നാട്ടുകാർ‍ പറഞ്ഞു. ആയൂർ‍ അന്പലമുക്കിൽ‍നിന്ന് ആലപ്പുഴ ഹരിപ്പാടിലേക്ക് വിവാഹവസ്ത്രങ്ങൾ‍ നൽ‍കാൻ പോയവരാണ് വാഹനമാണ് അപകടത്തിൽ‍പ്പെട്ടത്. ശക്തമായ ഒഴുക്കിൽ‍ കാർ‍ കനാലിലൂടെ ഒഴുകി പാലത്തിനടിയിൽ‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ആശുപത്രിയിലേക്ക് മാറ്റിയ നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed