രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഐലീഗ് ഫുഡ്ബോൾ മത്സരങ്ങൾ വീണ്ടും തുടങ്ങുന്നു

രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഐലീഗ് വീണ്ടും തുടങ്ങുന്നു. കർശനമായ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിച്ചായിരിക്കും ടൂർണമെന്‍റ് നടത്തുക. കോവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജനുവരി മൂന്നിനാണ് ഐ ലീഗ് മാറ്റിവെച്ചത്. കോവിഡ് കാരണം മാറ്റി വെച്ച ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾ മാർച്ച് മൂന്നിന് പുനരാരംഭിക്കും. ഇതിന്‍റെ മുന്നോടിയായുള്ള ബയോ ബബിൾ ഈ മാസം 20 മുതൽ ആരംഭിക്കും. ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഐലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്ന വിവരം അറിയിച്ചത്. മാർച്ച് മൂന്ന് മുതൽ മത്സരങ്ങൾ വീണ്ടും തുടങ്ങും. കർശനമായ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിച്ചായിരിക്കും ടൂർണമെന്‍റ് നടത്തുക.
ആറ് മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ നടന്നത്. ഗോകുലം കേരളയും ചർച്ചിൽ ബ്രദേഴ്സ് ഗോവയും തമ്മിലുള്ള മത്സരമാണ് ഒടുവിലായി നടന്നത്. ഗോകുലം കേരളയുൾപ്പെടെ അഞ്ച് ടീമുകൾ നിലവിൽ മൂന്ന് പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.